മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രിയ്‌ക്കെതിരെ പരാമർശം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം. മഹദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ റാണെയെ രാത്രിയോടെ മജിസ്‌ട്രേറ്റ് മുൻപാകെ നേരിട്ട് ഹാജരാക്കിയിരുന്നു.
ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.
ഉച്ചയോടെയായിരുന്നു റാണെയെ പോലീസ് അറസ്റ്റ് ചെയ്തത്. താൻ ആ സമയത്തുണ്ടായിരുന്നെങ്കിൽ ഉദ്ധവ് താക്കറെയുടെ മുഖത്ത് അടിക്കുമെന്ന പരാമർശത്തിലായിരുന്നു അറസ്റ്റ്. മുംബൈയിലെ ജൻ ആശിർവാദ് യാത്രയ്‌ക്കിടെ ഇന്നലെ രാത്രിയോടെയായിരുന്നു പരാമർശം. സംഭവത്തിൽ നാല് പോലീസ് സ്‌റ്റേഷനുകളിലാണ് റാണെയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
















Comments