ടോക്കിയോ: ടോക്കിയോ സബ്വേ സ്റ്റേഷനിൽ ആസിഡ് ആക്രമണത്തിൽ രണ്ട് പേർക്ക് പൊള്ളലേറ്റു. നഗരത്തിൽ കനത്ത സുരക്ഷയിൽ പാരാലിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം. ചൊവ്വാഴ്ച രാത്രി ടോക്കിയോയിലെ ശിരോകനെ തകാനാവ സ്റ്റേഷനിലാണ് ആക്രമണം നടന്നത്.
പരിക്കേറ്റത്തിൽ 22 കാരനായ ബിസിനസുകാരനും 34കാരിയായ യുവതിയും ഉൾപ്പെടുന്നു. യുവാവിന് മുഖത്തും യുവതിക്ക് കാലിലുമാണ് പൊള്ളലേറ്റത്. മധ്യവയസ്‌കനായ പ്രതി ഇപ്പോഴും ഒളിവിലാണ്. അയാളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ജപ്പാനിൽ കുറ്റകൃത്യങ്ങൾ താരതമ്യേന കുറവാണ്. ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനുമായി ഏകദേശം 60,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Comments