എട്ട് ക്രിപ്‌റ്റോ കറൻസി ആപ്പുകൾ ഗൂഗിൾ നിരോധിച്ചു

Published by
Janam Web Desk

ന്യൂഡൽഹി: ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന എട്ട് ക്രിപ്‌റ്റോ കറൻസി ആപ്പുകൾ ഗൂഗിൾ നിരോധിച്ചു.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇവ നീക്കം ചെയ്തു.ആപ്ലിക്കേഷനുകൾ വ്യാജ വാഗ്ദാനങ്ങൾ നൽകി ഉപയോക്താക്കളെ കബിളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ക്ലൗഡ് മൈനിങ്ങുകളാണ് ആപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. ആപ്പ് നൽകുന്ന സേവനങ്ങൾ ഉപയോഗിച്ച് എളുപ്പം പണം ഉണ്ടാക്കാമെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആപ്പുകൾ നിരോധിക്കുന്നത്. 2020 ജൂലൈ മുതൽ 2021 ജൂലൈ വരെ നാലായിരത്തി അഞ്ഞൂറിലധികം ആളുകൾ ഇത്തരം ആപ്പുകളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ക്രിപ്റ്റോകറൻസി ഒരു തരം ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ പണമാണ്.
ലോകത്ത് നിരവധി പേരാണ് ഇപ്പോൾ ഡിജിറ്റൽ ലോകത്തെ ഇടപാടുകളിൽ ക്രിപ്‌റ്റോകറൻസി ഉപയോഗിക്കുന്നത്.

Share
Leave a Comment