ന്യൂഡൽഹി: കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൂടിക്കാഴ്ച നടത്തി. കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ, സംസ്ഥാന ജലവിഭവ മന്ത്രി ഗോവിന്ദ കാരജോള എന്നിവരും യോഗത്തിൽ പങ്കെടുത്തു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുവാനാണ് കൂടിക്കാഴ്ച നടത്തിയത്.
വ്യാഴാഴ്ച കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, നിതിൻ ഗഡ്കരി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.
സംസ്ഥാനത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ഉപായത്തെക്കുറിച്ച് ബൊമ്മൈ നാഷണൽ റെയിൻഫെഡ് ഏരിയ അതോറിറ്റി (എൻആർഎഎ) മേധാവി അശോക് ദൽവായിയുമായി ചർച്ച ചെയ്തിരുന്നു.
















Comments