ഭോപ്പാൽ: മതഗ്രന്ഥം നഷ്ടപ്പെടാതെ ഇന്ത്യയിലെത്തിക്കാൻ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് സിഖ് സമൂഹം. തങ്ങൾ ജീവനേക്കാളേറെ ആദരിക്കുന്ന മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബാണ് കേന്ദ്രസർക്കാർ സുരക്ഷിതമായി എത്തിച്ചത്. അഫ്ഗാനിൽ നിന്നും രക്ഷാപ്രവർത്തങ്ങൾക്കിടെ വ്യോമസേന ഇന്ത്യയിലേക്ക് മതഗ്രന്ഥവും എത്തിക്കാൻ സഹായിച്ചത് ഏറെ ആദരവോടെ സ്മരിക്കുന്നതായി സിഖ് സമൂഹം അറിയിച്ചു. മദ്ധ്യപ്രദേശ്, ജമ്മുകശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലെ ഗുരുദ്വാരകളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനാ യോഗം നടത്തിയാണ് സിഖ് സമൂഹം അഫ്ഗാനിൽ നിന്നും എത്തിച്ച മതഗ്രന്ഥത്തെ ആദരിച്ചത്.
ഇന്ത്യയിലെത്തിച്ച മതഗ്രന്ഥം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി സ്വയം തലയിലേറ്റിയാണ് വിമാനത്താവളത്തിൽ നിന്നും പുറത്തെത്തിച്ചത്. വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ എത്തിയിരുന്നു. അഫ്ഗാനിലെ മതന്യൂനപക്ഷങ്ങളായ സിഖ് സമൂഹത്തേയും ഹിന്ദുക്കളേയും സ്വീകരിക്കാൻ തയ്യാറായതിന് നന്ദി. കേന്ദ്രസർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തുന്ന പരിശ്രമം സമാനതകളില്ലാത്തതാണ്. ഭോപ്പാലിലെ ഗുരദ്വാരയിലെത്തിച്ച മതഗ്രന്ഥം പൂജിക്കുന്ന ചടങ്ങിലാണ് മതാചാര്യന്മാരും സിഖ് കുടുംബങ്ങളും നന്ദി അറിയിച്ചത്.
കഴിഞ്ഞ ദിവസം 168 യാത്രക്കാരെ എത്തിച്ച ദൗത്യത്തിലാണ് മതഗ്രന്ഥം ഏറെ സുരക്ഷിതമായി വിമാനത്തിലെത്തിക്കാൻ വ്യോമസേന സഹായിച്ചത്. അഫ്ഗാനിൽ ഇന്ത്യൻ വംശജരായ സിഖ് സമൂഹവും ഹിന്ദുക്കളും താലിബാന്റെ ആക്രമണത്തിൽ കടുത്ത ആശങ്കയിലായിരുന്നു. മതസ്വാതന്ത്ര്യം തീർത്തും ഇല്ലാതാക്കുന്നതാണ് താലിബാന്റെ ഇസ്ലാമിക ഭീകരനയം. താലിബാൻ തങ്ങളുടെ ആരാധാനാലയം തകർക്കുമെന്ന കാര്യം രക്ഷപെട്ടെത്തിയ സിഖ് വംശജർ ഉറപ്പിച്ചിരുന്നു. തങ്ങൾക്കൊപ്പം മതഗ്രന്ഥവും സിഖ് സമൂഹം കൂടെക്കരുതാൻ കാരണം അതിനാലാണെന്നും രക്ഷപെട്ടവർ പറഞ്ഞു.
















Comments