കൊച്ചി : ജയസൂര്യയെ നായകനാക്കി നാദിർഷ ഒരുക്കുന്ന പുതിയ ചിത്രത്തിന് ഈശോയെന്ന പേര് അനുവദിക്കാനാകില്ലെന്ന് ഫിലിം ചേംബർ. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫിലിം ചേംബർ നിലപാട് വ്യക്തമാക്കിയത്. പുതിയ സിനിമയ്‌ക്ക് ഈശോയെന്ന പേരിടാൻ അനുവദിക്കണമെന്ന നാദിർഷയുടെ അപേക്ഷ തള്ളി.
സിനിമ പ്രഖ്യാപിക്കുന്നതിന് മുൻപ് പേര് രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം. എന്നാൽ നാദിർഷ ഇത് ലംഘിച്ചു. നിർമാതാവ് അംഗത്വം പുതുക്കിയിട്ടില്ലെന്നും ഫിലിം ചേംബർ അറിയിച്ചു. അതേസമയം ഒടിടി റിലീസിന് ഈശോ എന്ന പേര് നൽകുന്നതിൽ തടസ്സമില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
പുതിയ സിനിമയ്‌ക്ക് ഈശോയെന്ന് പേര് നൽകിയതിൽ നാദിർഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പേരിനെ പിന്തുണച്ച് എത്തുന്നവർക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. ഇതിനിടെയാണ് സിനിമയ്‌ക്ക് ഈശോ എന്ന പേര് അനുവദിക്കാനാകില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കിയത്.
















Comments