ന്യുഡൽഹി: ഇന്ത്യയുടെ അഭിമാനതാരം നീരജ്‌ചോപ്ര 2021 ലെ പ്രൊഫഷണൽ സീസണിൽ നിന്ന വിട്ട് നിൽക്കും
രാജ്യം നൽകിയ അനുമോദനചടങ്ങുകൾക്ക് ശേഷം അസുഖബാധിതനായ നീരജ് കുറച്ച് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനാൽ പരിശീലനം പുനരാരംഭിക്കാൻ നീരജിന് കഴിഞ്ഞിരുന്നില്ല. അടുത്ത വർഷം നടക്കുന്ന എഷ്യൻ ഗെയിംസ്, ലോകചാമ്പ്യൻഷിപ്പ്,കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് മികച്ച രീതിയിൽ പരിശീലനം ആവശ്യമാണെന്ന് നീരജ് പറഞ്ഞു. ശക്തമായ തിരിച്ചുവരവിനാണ് ഈ ഇടവേളയെന്നും നീരജ് കൂട്ടിച്ചേർത്തു.
ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡൽ ജേതാവാണ് നീരജ്.2020 ടോക്കിയോ ഒളിമ്പികിസിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെയാണ് ഈ മെഡൽ നേട്ടം.ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിന് ശേഷം തിരിച്ചെത്തിയ നീരജ് ചോപ്രയ്‌ക്ക് വലിയ സ്വീകരണമായിരുന്നു രാജ്യം നൽകിയത്. നിരവധി പാരിതോഷകങ്ങളും അംഗീകാരങ്ങളും നീരജിനെ തേടിയെത്തിയിരുന്നു.
കഴിഞ്ഞ ദിവസം പാക് താരവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി നീരജ് ചോപ്ര സമൂഹ മാദ്ധ്യമങ്ങളിൽ എത്തിയിരുന്നു. ടോക്കിയോ ഒളിമ്പിക്‌സ് ഫൈനലിനിടെ പാകിസ്താൻ താരം തന്റെ ജാവിലിൻ എടുത്തിരുന്നെന്നും പിന്നീട് തിരിട്ട വാങ്ങിയാിട്ടാണ് ത്രോ ചെയ്തതെന്നും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.പിന്നാലെ, സമൂഹമാധ്യമങ്ങളിൽ പാക്ക് താരത്തിനെതിരെ വ്യാപക വിമർശനമുയർന്നു. നീരജിന്റെ ജാവലിനിൽ അർഷാദ് നദീം കൃത്രിമം കാണിക്കുവാൻ ശ്രമിച്ചെന്നായിരുന്നു പ്രചാരണം.ഫൈനലിൽ തന്റെ ആദ്യ ത്രോക്ക് മുമ്പ് അർഷാദ് നദീം പരിശീലനത്തിനായാണ് തന്റെ ജാവലിൻ എടുത്തതെന്നും അർക്കുവേണമെങ്കിലും ആരുടെയും ജാവലിൻ എടുക്കാമെന്നും നീരജ് ചോപ്ര ട്വിറ്ററിൽ ട്വീറ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
















Comments