ലീഡ്‌സ്: ഇംഗ്ലണ്ട് ഉയർത്തിയ 354 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ ശക്തമായി തിരിച്ചടിക്കുന്നു. മൂന്നാം ദിനത്തിൽ പൂജാരയുടെയും രോഹിത്ശർമ്മയുടെയും അർധ സെഞ്ച്വറികളാണ് ഇന്ത്യയുടെ പോരാട്ടം ശക്തമാക്കിയത്. കളി നിർത്തുബോൾ ഇന്ത്യ ഇന്ത്യ 2ന് 215 എന്ന നിലയിലാണ്. ഇപ്പോഴും ഇന്ത്യ 139 റൺസിന് പിന്നിലാണ്.
ചേതേശ്വർ പൂജാര(91), ക്യാപ്റ്റൻ വിരാട് കോലി(45) എന്നിവരാണ് ക്രീസിൽ. മൂന്നാം വിക്കറ്റിൽ ഇരുവരും ഇതുവരെ 99 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്. പൂജാര വീണ്ടും ഫേമിലേക്ക് ഉയർന്നതാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന് ജീവന്‍ പകർന്നത്. 180 പന്തുകൾ നേരിട്ട പൂജാര 15 ബൗണ്ടറികൾ നേടി. രണ്ടാം വിക്കറ്റിൽ രോഹിത് ശർമയുമായി പൂജാരയുണ്ടാക്കിയ 82 റൺസ് കൂട്ടുകെട്ടാണ് സന്ദശകർക്ക് കരുത്ത് പകർന്നത്. 59 റൺസെടുത്ത രോഹിത്ശർമ്മയെ റോബിൻസൻ എൽബിഡബ്ല്യുവിൽ കുടുക്കി. ഓപ്പണർ കെ എൽ രാഹുൽ(8) വേഗത്തിൽ പുറത്തായതാണ് ഇന്ത്യക്ക് തുടക്കത്തിൽ തിരിച്ചടിയായത്. എന്നാൽ പൂജാര രോഹിതുമായും കോലിയുമായും ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടുകൾ ഇന്ത്യയെ കരകയറ്റി.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ വെറും 78 റൺസിന് പുറത്തായിരുന്നു. തുടർന്ന് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ മികച്ച സ്‌കോർ പടുത്തുയർത്തി. മൂന്നാം ദിനത്തിൽ കളി ആരംഭിച്ചപ്പോൾ ഇംഗ്ലണ്ട് 8ന് 423 എന്ന നിലയിലായിരുന്നു. എന്നാൽ ഒമ്പത് റൺ എടുക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റുകൾ വീണു. 32 റണ്ണെടുത്ത ക്രെയിഗ് ഓവർട്ടണിനെ മുഹമദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്താക്കി. റോബിൺസണെ പൂജ്യത്തിന് ബൂംറ ക്ലീൻ ബൗൾഡാക്കി.
















Comments