ലക്‌നൗ: കൊറോണ വ്യാപന നിയന്ത്രണങ്ങളോടെ ഉത്തർപ്രദേശിലെ മദ്രസകൾ തുറക്കാൻ അനുമതി. ഉത്തർപ്രദേശ് ന്യൂനപക്ഷ ക്ഷേമ മന്ത്രി നന്ദ് ഗോപാൽ ഗുപ്ത നന്ദിയാണ് സംസ്ഥാനത്തെ മദ്രസകൾക്ക് ക്ലാസുകൾ പുനരാരംഭിക്കാമെന്ന് പ്രഖ്യാപിച്ചത്. ഉത്തർപ്രദേശ് മദ്രസ എഡ്യുക്കേഷൻ കൗൺസിലിന്റെ കീഴിലുളള മദ്രസകളാണ് തുറക്കുക.
കൊറോണ പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിച്ച് സെപ്തംബർ 1 മുതൽ പ്രവർത്തിക്കാനാണ് അനുവദിച്ചിരിക്കുന്നത്.1 മുതൽ 5 ക്ലാസ് വരെയുള്ളവർക്കാണ് സെപ്തംബർ 1 മുതൽ ആരംഭിക്കുന്നത്. 6 മുതൽ 8 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് 23 മുതൽ ക്ലാസുകൾ ആരംഭിച്ചതായും നന്ദി പറഞ്ഞു.
തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് എല്ലാ ക്ലാസുകളും പുന:രാരംഭിച്ചിരുന്നു. സെക്കൻഡറി, ഹയർ സെക്കണ്ടറി, ടെക്‌നിക്കൽ, വൊക്കേഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 50 ശതമാനം പേരെ വച്ചാണ് ക്ലാസുകൾ ആരംഭിച്ചത്.
സർക്കാർ നിർദേശ പ്രകാരം കർശനമായ കൊറോണ സുരക്ഷാ മുൻകരുതലുകളോടെ രണ്ട് ഷിഫ്റ്റുകളിലായി ക്ലാസുകൾ പുനരാരംഭിക്കാൻ അനുവദിച്ചത്.
















Comments