അഹമ്മദാബാദ് : ഭഗവാൻ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച പുസ്തകങ്ങൾ വിറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബജ്രംഗ് ദൾ. പുസ്തകങ്ങൾ നശിപ്പിച്ചു. അഹമ്മദാബാദിലെ രാജ്പത് ക്ലബ്ബിന് സമീപമുള്ള ബുക്ക് സ്റ്റാളാണ് പുസ്തകങ്ങൾ വിറ്റത്.
ശ്രീകൃഷ്ണനെയും, രാധയെയും കുറിച്ചുള്ള കഥകൾ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള കാമസൂത്ര എന്ന് പേരുള്ള പുസ്തകമാണ് വിറ്റത്. ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ വിവരം ബജ്രംഗ് ദൾ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് എത്തിയത്.
രാത്രിയോടെ ബുക്ക് സ്റ്റാളിൽ എത്തിയ പ്രവർത്തകർ പുസ്തകങ്ങൾ നശിപ്പിക്കുകയായിരുന്നു . സംഭവത്തിൽ ബജ്രംഗ ദൾ പ്രവർത്തകർ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.
Comments