തിരുവനന്തപുരം : ഡിസിസി പട്ടികയെ പരസ്യമായി വിമർശിച്ച നേതാക്കൾക്കെതിരെ നടപടിയുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കപിസിസി മുൻ ജനറൽ സെക്രട്ടറിമാരായ അനിൽ കുമാർ, കെ. ശിവദാസൻ നായർ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
പട്ടികയെ വിമർശിച്ചതിന് ഏഴ് ദിവസത്തിനകം രേഖാമൂലം മറുപടി നൽകണമെന്നാണ് കത്തിലെ ആവശ്യം. വിശദീകരണം നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്
ഉത്തരവാദിത്തപ്പെട്ട ഒരു കോൺഗ്രസ് നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണ് ഇരുവരിൽ നിന്നും ഉണ്ടായത്. നേതാക്കന്മാരുടെ നിലപാടുകൾ അച്ചടക്ക ലംഘനവും, പാർട്ടി വിരുദ്ധവുമാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
ചാനൽ ചർച്ചകളിലായിരുന്നു അനിൽ കുമാറും, ശിവദാസൻ നായരും ഡിസിസി പട്ടികയെ വിമർശിച്ച് രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ ഇരു നേതാക്കളെയും ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.
















Comments