പിറന്ന മണ്ണിൽ മൂന്ന് പതിറ്റാണ്ടിനുശേഷം ജന്മാഷ്ടമി ആഘോഷം; കാശ്മീരില തെരുവുകൾ അമ്പാടിയാക്കി പണ്ഡിറ്റുകൾ : വീഡിയോ
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

പിറന്ന മണ്ണിൽ മൂന്ന് പതിറ്റാണ്ടിനുശേഷം ജന്മാഷ്ടമി ആഘോഷം; കാശ്മീരില തെരുവുകൾ അമ്പാടിയാക്കി പണ്ഡിറ്റുകൾ : വീഡിയോ

Janam Web Desk by Janam Web Desk
Aug 30, 2021, 11:43 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മു-കാശ്മീരിന് അമിതാധികാര നൽകിയിരുന്ന ഇന്ത്യൻ ഭരണ ഘടനയുടെ 370ാം വകുപ്പ് കേന്ദ്രസർക്കാർ റദ്ദാക്കിയിട്ട് രണ്ട് വർഷം പിന്നിടുകയാണ്. അതുകൊണ്ടുതന്നെ പതിവിൽ നിന്നും വിഭിന്നമായ നിരവധി കാഴ്ചകൾക്കാണ് താഴ്‌വര സാക്ഷ്യം വഹിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇന്ന് ശ്രീനഗറിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വർണാഭമായ ഘോഷയാത്ര നടന്നു.

അതെ കശ്മീരിന്റെ മക്കൾ തങ്ങളുടെ സ്വത്വം തിരിച്ചുപിടിക്കുകയാണ്. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനാഘോഷം പതിവിൽ നിന്നും വ്യത്യസ്തമായിരുന്നു അവർക്ക്. പിറന്നുവീണ മണ്ണിൽ മൂന്ന് പതിറ്റാണ്ടിനുശേഷം ജന്മാഷ്ടമി ആഘോഷത്തിൽ പങ്കെടുക്കുന്നവരായിരുന്നു ഇവരിൽ പലരും. അതുകൊണ്ടുതന്നെ ആഹ്‌ളാദവും സന്തോഷവും പരസ്പരം പങ്കുവെച്ചുകൊണ്ട് അവർ ശ്രീകൃഷ്ണലീലകൾ തെരുവിൽ ആടിത്തിമർത്തു. നല്ല ജനപങ്കാളിത്തത്തോടെയാണ് പരിപാടികൾ നടന്നത്.

ദിവസങ്ങൾക്കുമുൻപ് മാത്രം ജന്മനാട്ടിൽ തിരിച്ചെത്തിയ കശ്മീരി പണ്ഡിറ്റുകൾക്കൊപ്പം മറ്റ് വിഭാഗങ്ങളും ആഘോഷങ്ങളിൽ പങ്കുചേർന്നു. പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്ക് ശേഷം കൂടിച്ചേരലിനുമുള്ള വേദിയായി ജന്മാഷ്ടമിദിന പരിപാടികൾ . ആബാല വൃദ്ധം ജനങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു ‘ജാനകി യാത്ര’എന്ന് പേരിട്ട ശോഭയാത്ര നടന്നത്.

ശ്രീകൃഷ്ണ ഭജനകൾ പാടി നൃത്തം ചെയ്ത് തെരുവുകളെ അമ്പാടിയാക്കി. രാധാ – കൃഷ്ണ വേഷധാരികളുടെ നൃത്തം നയനമനോഹരമായി. ശ്രീനഗറിലെ ഗണ്പതയാർ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭയാത്ര നഗരം ചുറ്റി ലാൽചൗക്കലിൽ സമാപിച്ചു. യാത്ര കടന്നുപോകുന്ന വഴിയിലുടനീളം മധുരപലഹാരങ്ങൾ വിതരണം നടത്തി പരസ്പര സ്‌നേഹത്തിന്റെ സന്ദേശം പകർന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കി രണ്ട് വർഷം പൂർത്തിയാകുമ്പോൾ കശ്മീരിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു എന്നതിന്റെ തെളിവുകൂടിയായി ജന്മാഷ്ടമി ആഘോഷങ്ങൾ. താഴ്‌വരയിയിൽ നിന്നും ആട്ടിയോടിക്കപ്പെ കശ്മിരി പണ്ഡിറ്റുകളെ പുനരധിവസിപ്പിച്ചു തുടങ്ങിരിക്കുന്നു കേന്ദ്ര സർക്കാർ. അത്തരത്തിൽ തിരികെയെത്തിയ നിരവധി പണ്ഡിറ്റുകൾ കൃഷ്ണ ജയന്തി ആഘോഷത്തിൽ പങ്കുചേർന്നു.

കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 38000 -ലധികം പണ്ഡിറ്റുകൾ താഴ്വരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി മാത്രം 3841 കശ്മീരി പണ്ഡിറ്റുകളും താഴ്വരയിൽ താമസമാക്കിയതായാണ് വിലയിരുത്തൽ. മടങ്ങിയെത്തിയവർക്ക് വിവിധ ജില്ലകളിൽ ജോലിയും ലഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്.

Tags: Kashmir TerrorismKASHMIR PANDITjammu kashmir securityJAMMU YOUTHS
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

Latest News

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies