തിരുവനന്തപുരം : നെടുമങ്ങാട് ആൺ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ച പെൺകുട്ടി മരിച്ചു. വാണ്ട സ്വദേശിനി സൂര്യഗായത്രിയാണ് മരിച്ചത്. പ്രതി ആര്യനാട് സ്വദേശി അരുൺ പോലീസ് കസ്റ്റഡിയിലാണ്.
പുലർച്ചെയോടെയായിരുന്നു മരണം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഇന്നലെയായിരുന്നു അരുൺ സൂര്യഗായത്രിയെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ചത്. വീട്ടിൽ കയറിയായിരുന്നു അതിക്രമം. 15 ലധികം തവണയാണ് പെൺകുട്ടിയെ അരുൺ കുത്തിയത്. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പ്രദേശവാസികളാണ് പിടികൂടി പോലീസിന് കൈമാറിയത്.
















Comments