ന്യൂഡൽഹി: രാജ്യത്ത് കൊറോണയുടെ മൂന്നാം തരംഗത്തിന്റെ ആദ്യ സൂചനകൾ കണ്ട് തുടങ്ങിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) മുന്നറിയിപ്പ് നൽകി.ചിലസംസ്ഥാനങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയാണെന്ന് ഐസിഎംആർ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. സമിറാൻ പാണ്ഡ വ്യക്തമാക്കി.
അതേ സമയം രാജ്യത്ത് ആറിനും പതിനേഴിനും ഇടയിലുള്ള കുട്ടികളിൽ പകുതിയിലേറെ പേർക്ക് കൊറോണ വന്ന് പോയതായി പഠനം.നാലാമത് സിറോലർവ്വെയിലാണ് ഈ നിരീക്ഷണം.അതിനാൽ ഈ പ്രായത്തിലുള്ള കുട്ടികളുടെ വാക്‌സിനേഷനായി ധൃതി കാണിക്കേണ്ടതില്ല.സ്‌കൂളുകളിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ ആദ്യ പരിഗണന അദ്ധ്യാപകരുൾപ്പടെയുള്ള സ്‌കൂൾ ജീവനക്കാർക്ക് നൽകാനും ഐസിഎംആർ നിർദേശം നൽകി.
ഉത്സവ കാലങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുകയും ആൾക്കൂട്ടം ഉണ്ടാവുകയും ചെയ്താൽ സൂപ്പർ സ്‌പ്രെഡ് ഉണ്ടാവുമെന്നും ഡോ. സമീർ പാണ്ഡെ കൂട്ടിചേർത്തു. രണ്ടാം തരംഗം രൂക്ഷമായ സംസ്ഥാനങ്ങൾ പ്രതിരോധ കുത്തിവെയ്പ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും നിയന്ത്രണങ്ങൾ ഒറ്റയടിക്ക് പിൻവലിക്കരുതെന്നും ഡോ.സമീറാൻ പാണ്ഡ നിർദ്ദേശിച്ചു.
















Comments