ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും പിടികൂടാത്തതിൽ പ്രതിഷേധം ഉയരുന്നു. നാഗോർ ജില്ലയിൽ കഴിഞ്ഞ 26 നാണ് സംഭവം നടന്നത് . അഞ്ച് പേർ ചേർന്ന് മാനഭംഗപ്പെടുത്തിയെന്ന് പെൺകുട്ടി പരാതി നൽകി.
പോലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് ഇരയുടെ ബന്ധുക്കളും നാട്ടുകാരും രണ്ട് ദിവസം മുമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഇതിനെതുടർന്ന് അന്വേഷണം ഊർജ്ജിതമാക്കി രണ്ട് പേരെ അറസ്റ്റു ചെയ്തു.
ഇതിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ല. കൂട്ടുപ്രതികളെ ഉടൻ പിടികൂടണമെന്നും അല്ലാത്തപക്ഷം നിരാഹാരസമരം ആരംഭിക്കുമെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മാനഭംഗത്തിനിടെ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
Comments