ന്യൂഡൽഹി: ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ വാഹനമായ ടിഗോർ ഇവി ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷ നേടി. ഗ്ലോബൽ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (ഗ്ലോബൽ എൻസിഎപി) പരീക്ഷിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനം (ഇവി) കൂടിയാണ് ടിഗോർ ഇവി.
വാഹനത്തിൽ രണ്ട് എയർബാഗുകൾ സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, എല്ലാ സീറ്റിംഗ് പൊസിഷനുകളിലും 3 പോയിന്റ് ബെൽറ്റുകൾ, എന്നിവയുടെ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റ് കൂടി ഉപയോഗിച്ച് മോഡൽ സജ്ജീകരിച്ചിരുന്നു എങ്കിൽ, ടിഗോറിന് റേറ്റിംഗിൽ കൂടുതൽ പുരോഗതി കൈവരിക്കാനാകുമെന്ന് ക്രാഷ്-ടെസ്റ്റിംഗ് ഏജൻസി വിലയിരുത്തി.
ഗ്ലോബൽ എൻസിഎപി അനുസരിച്ച്, മുതിർന്നവരുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ, ഇലക്ട്രിക് സെഡാനിൽ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്‌ക്കും, നെഞ്ചിനും, കാൽമുട്ടുകൾക്കും മികച്ച സംരക്ഷണമാണ് നൽകുന്നത്.
ടിഗോറിന്റെ ബോഡി ഷെൽ അസ്ഥിരമാണെന്നാണ് വിലയിരുത്തൽ. ഡ്രൈവർക്കും യാത്രക്കാർക്കും സ്റ്റാൻഡേർഡ് സീറ്റ് ബെൽറ്റ് റിമൈൻഡർ (എസ്ബിആർ) കാർ വാഗ്ദാനം ചെയ്യുന്നു.
കുട്ടികളുടെ സംരക്ഷണത്തെിന്റെ കാര്യത്തിൽ, ഇവരുടെ സീറ്റ് മുതിർന്നവർക്കുള്ള സീറ്റ് ബെൽറ്റിന് അഭിമുഖമായി പിന്നിലേക്ക് ഇൻസ്റ്റാൾ ചെയ്യുവാൻ സാധിക്കുകയും. ഇതിലൂടെ അപകടങ്ങൾ മൂലമുള്ള അമിതമായ പരിക്കുകൾ തടയാൻ സാധിക്കുകയും ചെയ്യും. ഇത് നെഞ്ചിനും തലയ്‌ക്കും സംരക്ഷണം നൽകുന്നു.
2030 ഓടെ റോഡ് മരണങ്ങളും ഗുരുതരമായ പരിക്കുകളും പകുതിയായി കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ, അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ടൊവാർഡ്‌സ് സീറോ ഫൗണ്ടേഷന്റെ ഒരു പ്രോഗ്രാമാണ് ഗ്ലോബൽ എൻസിഎപി. യുകെ ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്. രാജ്യത്ത് സുരക്ഷിത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ എൻസിഎപി 2014 ൽ സേഫർകാർഫോർ ഇന്ത്യ ക്യാമ്പെയിൻ ആരംഭിച്ചു.
















Comments