ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് നേടി ടാറ്റ ടിഗോർ ഇവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് നേടി ടാറ്റ ടിഗോർ ഇവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 10:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ വാഹനമായ ടിഗോർ ഇവി ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷ നേടി. ഗ്ലോബൽ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (ഗ്ലോബൽ എൻസിഎപി) പരീക്ഷിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനം (ഇവി) കൂടിയാണ് ടിഗോർ ഇവി.

വാഹനത്തിൽ രണ്ട് എയർബാഗുകൾ സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, എല്ലാ സീറ്റിംഗ് പൊസിഷനുകളിലും 3 പോയിന്റ് ബെൽറ്റുകൾ, എന്നിവയുടെ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റ് കൂടി ഉപയോഗിച്ച് മോഡൽ സജ്ജീകരിച്ചിരുന്നു എങ്കിൽ, ടിഗോറിന് റേറ്റിംഗിൽ കൂടുതൽ പുരോഗതി കൈവരിക്കാനാകുമെന്ന് ക്രാഷ്-ടെസ്റ്റിംഗ് ഏജൻസി വിലയിരുത്തി.

ഗ്ലോബൽ എൻസിഎപി അനുസരിച്ച്, മുതിർന്നവരുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ, ഇലക്ട്രിക് സെഡാനിൽ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്‌ക്കും, നെഞ്ചിനും, കാൽമുട്ടുകൾക്കും മികച്ച സംരക്ഷണമാണ് നൽകുന്നത്.

ടിഗോറിന്റെ ബോഡി ഷെൽ അസ്ഥിരമാണെന്നാണ് വിലയിരുത്തൽ. ഡ്രൈവർക്കും യാത്രക്കാർക്കും സ്റ്റാൻഡേർഡ് സീറ്റ് ബെൽറ്റ് റിമൈൻഡർ (എസ്ബിആർ) കാർ വാഗ്ദാനം ചെയ്യുന്നു.

കുട്ടികളുടെ സംരക്ഷണത്തെിന്റെ കാര്യത്തിൽ, ഇവരുടെ സീറ്റ് മുതിർന്നവർക്കുള്ള സീറ്റ് ബെൽറ്റിന് അഭിമുഖമായി പിന്നിലേക്ക് ഇൻസ്റ്റാൾ ചെയ്യുവാൻ സാധിക്കുകയും. ഇതിലൂടെ അപകടങ്ങൾ മൂലമുള്ള അമിതമായ പരിക്കുകൾ തടയാൻ സാധിക്കുകയും ചെയ്യും. ഇത് നെഞ്ചിനും തലയ്‌ക്കും സംരക്ഷണം നൽകുന്നു.

2030 ഓടെ റോഡ് മരണങ്ങളും ഗുരുതരമായ പരിക്കുകളും പകുതിയായി കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ, അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ടൊവാർഡ്‌സ് സീറോ ഫൗണ്ടേഷന്റെ ഒരു പ്രോഗ്രാമാണ് ഗ്ലോബൽ എൻസിഎപി. യുകെ ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്. രാജ്യത്ത് സുരക്ഷിത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ എൻസിഎപി 2014 ൽ സേഫർകാർഫോർ ഇന്ത്യ ക്യാമ്പെയിൻ ആരംഭിച്ചു.

 

Tags: gncaptata tigor ev
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies