കൊച്ചി: നവജാതശിശുവിന്റെ മൃതദേഹം ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടൻ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണിതെന്ന് തിരിച്ചറിഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച എറണാകുളം സ്വദേശിയായ യുവാവിനേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ 17കാരിയായ അമ്മയ്‌ക്കെതിരെ കേസെടുക്കും. ആറു മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചികിത്സയിലിരുന്ന പെൺകുട്ടി പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചിമുറിയിൽ ഉപേക്ഷിക്കുകയായിരുന്നു.
Comments