ന്യൂഡൽഹി: അട്ടാരി അതിർത്തിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിൽ( ഐസിപി) ആദ്യ റെഡിയേഷൻ ഡിറ്റക്ഷൻ ഉപകരണം(ആർഡിഇ) സ്ഥാപിച്ച് ഇന്ത്യ. പാകിസ്ഥാനിലെയും, അഫ്ഗാനിസ്ഥാനിലെയും പ്രതിസന്ധിഘട്ടങ്ങൾ മുന്നിൽ കണ്ടാണ് ഈ തീരുമാനം. ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായ ആദിത്യ മിശ്ര, അട്ടാരി അതിർത്തിയിലെ ആദ്യത്തെ ആർഡിഇയെ കുറിച്ച് വിശദീകരിച്ചു.
‘ഈ ഉപകരണത്തെ ഒരു മുഴുവൻ ബോഡി ട്രക്ക് സ്‌കാനർ എന്ന് വിളിക്കുന്നു, ഇതിലൂടെ മുഴുവൻ ട്രക്കുകളും കടന്നുപോകുന്നു. ഒരു ട്രക്കിൽ, ആയുധങ്ങൾ, വെടിമരുന്ന്, അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ വസ്തുക്കൾ എന്നിവ കടത്തുന്നത് കണ്ടെത്തുന്നതിനായുള്ള എക്‌സ്-റേ ആണിത്. റേഡിയോ ആക്ടീവ് വസ്തുക്കളുടെ കള്ളക്കടത്തും ഇതിലൂടെ പിടികൂടാൻ സാധിക്കും’ മിശ്ര പറഞ്ഞു,
അന്താരാഷ്‌ട്ര അതിർത്തികളിൽ റേഡിയോ ആക്ടീവ് വസ്തുക്കളുടെ അനധികൃത കള്ളക്കടത്ത് കണ്ടെത്തുന്നതിനും, തടയുന്നതിനും അതിർത്തി രക്ഷ സേനയെ ഈ യന്ത്രങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനുമായുള്ള വ്യാപാരം ഇന്ത്യ നിർത്തിവച്ചിട്ടുണ്ടെങ്കിലും, അട്ടാരി അതിർത്തിയിലൂടെ പാകിസ്ഥാനിൽ നിന്നും അഫ്ഗാൻ വഴി ട്രക്കുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നു. എല്ലാ ദിവസവും, അഫ്ഗാനിൽ നിന്നുള്ള 30 ട്രക്കുകളാണ് അട്ടാരി അതിർത്തി കടക്കുന്നത്.
പെട്രാപോൾ, ഡാവ്കി, അഗർത്തല, സുതാർകനി (ബംഗ്ലാദേശ് ബോർഡർ), മോറെ (മ്യാൻമർ അതിർത്തി), റക്‌സൗൾ, ജോഗ്ബാനി (നേപ്പാൾ അതിർത്തി) എന്നിവിടങ്ങളിലെ ഐസിപികളിൽ ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഏഴ് ആർഡിഇകൾ കൂടി സ്ഥാപിക്കും.
Comments