ന്യുഡൽഹി: ഡിജിപിയെ നിയമിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന ഹർജി തള്ളി സുപ്രീംകോടതി. പശ്ചിമ ബംഗാൾ സർക്കാരാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഹർജിക്കെതിരെ രൂക്ഷവിമർശനമാണ് സുപ്രീംകോടതി നടത്തിയത്.
പോലീസ് മേധാവിമാരായി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം യു.പി.എസ്.സിക്ക് ഇല്ലെന്ന് ബംഗാൾ സർക്കാർ ആരോപിച്ചു. യു.പി.എസ്.സി തയ്യാറാക്കുന്ന മൂന്നംഗ പട്ടികയിൽ നിന്നാകണം സംസ്ഥാന സർക്കാരുകൾ പോലീസ് മേധാവിയെ തെരഞ്ഞെടുക്കേണ്ടതെന്ന് സുപ്രീം കോടതി നിർദേശിച്ചു.
നിലവിലെ പോലീസ് മേധാവി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പാനലിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക യു.പി.എസ്.സിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നാണ് ബംഗാൾ സർക്കാരിന്റെ വാദം.
















Comments