ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതി പ്രവചനാതീതമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ല. ഇന്ത്യയും അമേരിക്കയും സ്ഥിതി വിലയിരുത്തുകയാണ്. അഫ്ഗാൻ വിഷയത്തിൽ പാകിസ്താൻ സ്വീകരിക്കുന്ന നിലപാട് സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇന്ത്യയുടെ ആശങ്കകൾ കണക്കിലെടുക്കുമെന്ന് താലിബാൻ അറിയിച്ചിട്ടുണ്ടെന്നും ശൃംഗ്ല പറഞ്ഞു. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ശൃംഗ്ല ചർച്ച നടത്തി.
ഇന്ത്യയുടെ ആശങ്കളിൽ താലിബാൻ ന്യായയുക്തമായാണ് പെരുമായിറിയത്. താലിബാൻ വിഷയത്തിൽ പെട്ടന്നൊരു തീരുമാനമെടുക്കാൻ രാജ്യത്തിന് സാധിക്കില്ല. അതിനർത്ഥം ഒന്നും ചെയ്യുന്നില്ല എന്നല്ലെന്നും ശൃംഗ്ല വ്യക്തമാക്കി. അഫ്ഗാൻ-താലിബാൻ വിഷയം ഗൗരവമേറിയതാണെന്നും സ്ഥിതിഗതികൾ വിശദമായി നിരീക്ഷിച്ച ശേഷം മാത്രമെ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്നും ശൃംഗ്ല പറഞ്ഞു.
ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തയ്ബ എന്നീ ഭീകരസംഘടനകള്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഏതു തരത്തില്‍ ഉപയോഗപ്പെടുത്തുമെന്ന ആശങ്കയാണ് ഇന്ത്യന്‍ അധികൃതര്‍ക്കുള്ളത്. താലിബാന്‍ പരസ്യമായി നല്‍കിയിരിക്കുന്ന ഉറപ്പുകള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കും. അഫ്ഗാനിൽ ഏതെങ്കിലും തരത്തിലുള്ള ഭീകര പ്രവർത്തനങ്ങൾ നടന്നാൽ അതിന്റെ ഉത്തരാവിദിത്വം താലിബാനാണെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ശൃംഗ്ല വ്യക്തമാക്കി.
അഫ്ഗാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിട്ടു നൽകരുതെന്നാണ് കൂടിക്കാഴ്‌ച്ചയിൽ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. ഇത് താലിബാൻ അംഗീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിലെ സ്ഥിതി ദ്രുതഗതിയിൽ നീങ്ങുകയാണ്. താലിബാനുമായി ഇനിയൊരു തുടർ ചർച്ച ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല. ദോഹയിൽ നടന്ന കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം താലിബാൻ വീണ്ടും ചർച്ചയ്‌ക്ക് താത്പര്യം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
















Comments