ലക്നൗ : ഉത്തർപ്രദേശിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയുയർത്തി കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സംയുക്ത കിസാൻ മോർച്ച. ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഞായറാഴ്ച മെഗാ മഹാപഞ്ചായത്ത് സംഘടിപ്പിക്കാനാണ് തീരുമാനം. മുസാഫർപൂരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഭാരതീയ കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത്താണ് കേന്ദ്രസർക്കാരിനെതിരെ മെഗാപഞ്ചായത്തിന് ആഹ്വാനം ചെയ്തത്. പരിപാടിയിൽ നിരവധി പേർ പങ്കെടുക്കുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. നിലവിൽ കൊറോണ സ്ഥിതിഗതികൾ സാധാരണ നിലയിലായ ഉത്തർപ്രദേശിൽ രോഗവ്യാപനത്തിന് പരിപാടി കാരണമാകുമെന്നാണ് വിലയിരുത്തൽ.
പഞ്ചാബിൽ നിന്നും 2,000 പ്രതിഷേധക്കാർ എത്തുമെന്നാണ് നേതാക്കൾ അറിയിക്കുന്നത്. ഡൽഹി അതിർത്തിയിൽ നിന്നും 500 ഓളം പ്രതിഷേധക്കാരും ഇവിടെയെത്തും. നിലവിൽ രണ്ട് ബസുകളിലായി പ്രതിഷേധ സംഘം മുസാഫർപൂരിൽ എത്തിയിട്ടുണ്ട്.
നിലവിൽ 20 ൽ താഴെ പോസിറ്റീവ് കേസുകൾ മാത്രമാണ് യുപിയിൽ രജിസ്റ്റർ ചെയ്യുന്നത്. ഇതിനിടെ കൊറോണ വ്യാപനം വകവെയ്‌ക്കാതെയുള്ള പ്രതിഷേധ പരിപാടി പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്.
















Comments