ന്യുഡൽഹി: സെപ്തംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും ‘കിസാൻ ജവാൻ സമ്മാൻ ദിവസ് ‘ആയി ആഘോഷിക്കാനൊരുങ്ങി. സംഘടന ദേശീയ അദ്ധ്യക്ഷൻ രാജ്കുമാർ ചഹാറാണ് ഇക്കാര്യം അറിയിച്ചത്
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് മഹത്തായ ത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങളെ പാർട്ടി ആദരിക്കും. കൂടാതെ കാർഷിക മേഖലയിൽ ചരിത്രപരമായ പങ്ക് വഹിച്ചവർ, അതിർത്തി കാവൽക്കാർ, രക്തസാക്ഷികൾ, എന്നിവരുടെ കുടുംബങ്ങളെയും ആദരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതികളെക്കുറിച്ച് കിസാൻ മോർച്ച ജില്ലാതലത്തിൽ അവബോധം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം സാമ്പത്തിക ആനുകൂല്യത്തിന്റെ അടുത്ത ഗഡു വിതരണം ചെയ്തിരുന്നു. 9.75 കോടി കർഷകർക്ക് 19,500 കോടി രൂപയാണ് വിതരണം ചെയ്തത്. കേന്ദ്രം കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളെക്കുറിച്ചും അത് അവർക്ക് എത്രത്തോളം പ്രയോജനകരമാണ് എന്നതിനെക്കുറിച്ചും കർഷകരെ ബോധവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷക സൗഹൃദ പരിപാടികളായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ഫസൽ ബീമാ യോജന, സോയിൽ ഹെൽത്ത് കാർഡ്, കിസാൻ ക്രെഡിറ്റ് കാർഡ് ലോൺ സ്‌കീം, എന്നീ പദ്ധതികളിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയും അവരെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. ഈ പദ്ധതികൾ ജില്ലാ തലത്തിൽ വ്യാപിപ്പിക്കാനും അതിലൂടെ കർഷകർക്ക് കൂടുതൽ പ്രയോജനം നേടിയെടുക്കാനും സാധിക്കുമെന്നും രാജ്കുമാർ ചഹാർ പറഞ്ഞു.
















Comments