കൊട്ടാരക്കര: വേണാടിന് പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ഇടിച്ച 35 പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര പഴയതെരുവിലാണ് സംഭവം. പത്തനാപുരത്ത് നിന്നു കൊട്ടാരക്കരയിലേക്ക് വന്ന വേണാടിന് പിന്നിൽ പുനലൂരിൽ നിന്നു കായംകുളത്തേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ വന്ന് ഇടിക്കുകയായിരുന്നു. ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്ക് തകരാറായി നിയന്ത്രണം വിട്ടതാണ് അപകട കാരണം.
ഈ ഭാഗത്തെ സീറ്റുകളിൽ യാത്ര ചെയ്ത എല്ലാവർക്കും പരുക്കുണ്ട്. പുനലൂരിൽ നിന്നുള്ള ബസിലുള്ളവർക്കാണ് കൂടുതൽ പരിക്ക്. പത്തനാപുരം ബസിന്റെ പിൻഭാഗവും കായംകുളം ബസിന്റെ മുൻഭാഗവും തകർന്നു. തുടയെല്ലിന് സാരമായി പരുക്കേറ്റ ചെങ്ങമനാട് സ്വദേശിനി ആശ(34)യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബാക്കിയുളളവരുടെ പരുക്കുകൾ ഗുരുതരമല്ല. മറ്റുള്ളവരെ കൊട്ടാരക്കരയിലെ താലുക്ക് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ബിഹാർ സ്വദേശിയുമുണ്ട്.
















Comments