കണ്ണൂർ: സി.പി.എം നേതാവ് പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ചതിനുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ജയരാജനുമായി സമ്പർക്കം പുലർത്തിയവർ കൊറോണ പരിശോധനയ്ക്ക് വിധേയരാവാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്നലെ 29,322 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിൽ 1490 പേർക്കാണ് കൊറോണ. ഇതിൽ 1401 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 1707 പേർ ഇന്നലെ ജില്ലയിൽ രോഗ മുക്തി നേടി.
Comments