എസ്എഫ്‌ഐയെ ചോദ്യം ചെയ്തു; കോളജ് പ്രിൻസിപ്പലിന് പെൻഷൻ നിഷേധിച്ച്‌ സർക്കാർ; പ്രതികാരം ഹൈക്കോടതി നിർദ്ദേശത്തെയും അട്ടിമറിച്ച്‌
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എഫ്‌ഐയെ ചോദ്യം ചെയ്തു; കോളജ് പ്രിൻസിപ്പലിന് പെൻഷൻ നിഷേധിച്ച്‌ സർക്കാർ; പ്രതികാരം ഹൈക്കോടതി നിർദ്ദേശത്തെയും അട്ടിമറിച്ച്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 01:52 pm IST
FacebookTwitterWhatsAppTelegram

കാസർകോട്: ഇടത് അദ്ധ്യാപക സംഘടനയും എസ്എഫ്‌ഐയും തന്നെ വേട്ടയാടുകയാണെന്ന് കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ എം രമ. ഹൈക്കോടതി ഇടപെട്ടിട്ടും സർക്കാർ പെൻഷൻ നിഷേധിക്കുകയാണെന്നും കോളേജിൽ ഇപ്പോഴും ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പെൻഷൻ തടഞ്ഞുവച്ചതടക്കം രമയ്‌ക്കെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കിയിട്ടും സർക്കാർ പെൻഷൻ നൽകുന്നില്ല. എസ്എഫ്‌ഐയുടെ തെറ്റായ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതാണ് പെൻഷൻ തടഞ്ഞുവയ്‌ക്കാൻ കാരണമെന്നും അവർ ആരോപിച്ചു. ക്യാമ്പസിൽ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗം നടക്കുകയാണെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രിൻസിപ്പലിനെതിരെ ഇടത് വിദ്യാർത്ഥി സംഘടന തിരിഞ്ഞത്.

”കൊയിലാണ്ടി കോളേജിൽ പ്രിൻസിപ്പലിനെ എസ്എഫ്‌ഐ പ്രവർത്തകർ അടിച്ച കാര്യം അറിഞ്ഞ് കാണുമല്ലോ. എന്നെയും ഇവർ ശരിക്കും അടിക്കുകയാണ് ചെയ്തത്. എത്രമാത്രം എന്റെ നെഞ്ചിനും പുറത്തും ഇവർ ഇടിച്ചിട്ടുണ്ടെന്ന് സിസിടിവി നോക്കിയാൽ മനസിലാകും. പക്ഷേ മുഖത്ത് അടിച്ചില്ല. പെൺകുട്ടികളും ആൺകുട്ടികളും ചേർന്ന് തന്നെ മർദിച്ചപ്പോൾ തടയാൻ ഒരു അദ്ധ്യാപകൻ പോലും വന്നില്ല. കൊയിലാണ്ടിയിൽ പ്രിൻസിപ്പലിനെ ആക്രമിച്ചവർക്കെതിരെ നടപടിയെടുത്തു. കാരണം അവിടെ സംഘടനാ ഇടപെടൽ ഇല്ല. എനിക്കെതിരെ എസ്എഫ്‌ഐക്കാർ ഇത്രയും ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. കൃത്യമായി ജോലി ചെയ്യാൻ പറഞ്ഞതിന്റെ വൈരാഗ്യമാണ് ഇടത് അദ്ധ്യാപകർ തനിക്കെതിരെ തിരിയാൻ കാരണം”.

കഴിഞ്ഞ മാർച്ച് 30-നാണ് എം രമ സർവ്വീസിൽ നിന്ന് വിരമിച്ചത്. വിരമിക്കുന്നതിന്റെ തലേന്ന് അച്ചടക്ക നടപടിക്ക് മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ രമ സമീപിച്ചിരുന്നു. ഏപ്രിൽ ആദ്യവാരം സ്ഥലംമാറ്റിയതും പെൻഷൻ തടഞ്ഞതുമടക്കമുള്ള നടപടികൾ റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പെൻഷന് വേണ്ടി കോടതി ഉത്തരവിന്റെ കോപ്പി സഹിതം വീണ്ടും അപേക്ഷിച്ചു. ഉത്തരവിറങ്ങി 3 മാസം പിന്നിട്ടിട്ടും പെൻഷൻ നൽകാൻ തയ്യാറായിട്ടില്ല. പെൻഷന് വേണ്ടി താൻ ആഴ്ചകൾ തോറും ഡയറക്ടർക്ക് കത്തയക്കുകയാണെന്നും അപേക്ഷ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് മറുപടിയെന്നും അവർ പറഞ്ഞു.

Tags: SFIPensionFEATURED2KERALA GOVERMENTM remaKasargod Govt College
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies