തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് വാഹനനികുതിയിനത്തിൽ കിട്ടാനുള്ളത് 772 കോടിയിലധികം രൂപയെന്ന് റിപ്പോർട്ട്. വാഹന നികുതി നൽകുന്നതിൽ വീഴ്ച വരുത്തിയവരെ കണ്ടത്താൻ കഴിയാത്തതാണ് കുടിശ്ശിക ക്രമാതീതമായി വർദ്ധിക്കാൻ കാരണമെന്നാണ് മോട്ടോർ വാഹനവകുപ്പ് നൽകുന്ന വിശദീകരണം.
നികുതിയൊടുക്കാത്ത ഭൂരിഭാഗം വാഹനങ്ങളും ഇപ്പോൾ നിരത്തിലില്ല. ഉപേക്ഷിക്കപ്പെട്ട നിലയിൽ അവ കണ്ടെത്തിയാലും ജപ്തി ചെയ്ത് തുക ഈടാക്കുന്നത് പ്രായോഗികമല്ല.രജിസ്ട്രേഷൻ രേഖകളിലെ പല വിലാസങ്ങളും കൃത്യമല്ലാത്തതും മോട്ടോർ വാഹനവകുപ്പിന് തലവേദനയാകുന്നു.റവന്യൂ വകുപ്പിന്റെ സഹായത്തോടെയുള്ള ജപ്തി നടപടികൾ വിജയം കാണാത്തതും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.
വാഹന രജിസ്ട്രേഷനും ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചാൽ മറ്റെവിടെയെങ്കിലും വസ്തു വകകൾ ഉണ്ടെങ്കിൽ അതിൽ നിന്നും കുടിശ്ശിക ഈടാക്കാനാകും.എന്നാൽ പലപ്പോഴും ഇത് നടപ്പാക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
















Comments