മലയാളിയുടെ ആൽക്കെമിസ്റ്റ് എന്ന ഓട്ടോയുടെ ചിത്രം പങ്കുവെച്ച് വിഖ്യാത എഴുത്തുകാരൻ
പൗലോ കൊയ്ലോ. എറണാകുളം പറവൂരിൽ രജിസ്റ്റർ ചെയ്ത സിഎൻജി ഓട്ടോയുടെ ചിത്രമാണ് ബ്രസീലിയൻ എഴുതുകാരനായ പൗലോ കൊയ്ലോ ട്വിറ്ററിൽ നൽകിയിരിക്കുന്നത്.
ഓട്ടോയുടെ പിൻവശത്ത് ഇംഗ്ലീഷിൽ എഴുത്തുകാരന്റെ പേരും ആൽക്കെമിസ്റ്റ് എന്ന് മലയാളത്തിലുമാണ് എഴുതിയിരിക്കുന്നത്. എഴുത്തുകാരന്റെ ചിത്രത്തിന് നിരവധി മലയാളികളാണ് കമന്റുമായി എത്തിയിരിക്കുന്നത്. പൗലോ കൊയ്‌ലൊ ആദ്യമായല്ല കേരളത്തിൽ നിന്നുളള ചിത്രം പങ്ക് വയ്‌ക്കുന്നത്. മുമ്പ് ആലുവയിൽ ആൽക്കെമിസറ്റ് ഉൾപ്പടെയുള്ള പുസ്തകങ്ങളുടെ മാതൃകയിൽ തീർത്ത ബുക്ക്സ്റ്റാളിന്റെ ചിത്രവും പൗലോ കൊയ്ലോ ഷെയർ ചെയ്തിരുന്നു.
ലോകത്തിൽ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളാണ് പൗലോ കൊയ്ലോ. അദ്ദേഹത്തിന്റെ പോർച്ചുഗീസ് ഭാഷയിലുളള ആൽക്കെമിസ്റ്റ് എന്ന ക്ലാസിക് ഗ്രന്ഥം 70ഓളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1998ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്.
















Comments