തിരുവനന്തപുരം : തിരുവനന്തപുരം പൂന്തുറയിൽ യുവതിക്കു അയൽവാസിയുടെ ക്രൂര മർദനം.അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് യുവതിയെ വീട്ടിൽ കയറി മർദിച്ചത്. ക്രൂരമർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി
യുവതിയെ മതിലിൽ ചേർത്ത് മർദിക്കുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്. പൂന്തുറ സ്വദേശിയായ ആമിനയ്‌ക്കാണ് മർദ്ദനമേറ്റത്. അയൽവാസികളായ സുധീർ, നൗഷാദ് എന്നിവരാണ് മർദിച്ചത്.ഇവർക്കെതിരെ പൂന്തുറ പോലീസ് കേസെടുത്തു.
വീടിനു പുറത്ത് നിന്ന് തർക്കിക്കുകയായിരുന്ന അക്രമി സംഘം പെട്ടെന്ന് പ്രകോപിതരാവുകയും ഗേറ്റ് തള്ളി തുറന്ന് അകത്ത് കയറി ആക്രമിക്കുകയുമായിരുന്നു. യുവതിയെ അടിച്ച് തറയിലിട്ടതിനു ശേഷമാണ് ഭിത്തിയോട് ചേർത്ത് നിർത്തി മർദ്ദിച്ചത്. കൂടെയുള്ളവർ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ക്രൂര മർദ്ദനം തുടരുകയായിരുന്നു.
Comments