ലക്നൗ : കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി യുപിയിൽ സംയുക്ത കിസാൻ മോർച്ചയുടെ മഹാപഞ്ചായത്ത്. മുസാഫർപൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ നിരവധി പേരാണ് തടിച്ചു കൂടിയത്. ഭൂരിഭാഗം പേരും മാസ്‌കും ധരിച്ചിട്ടില്ല.
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധമെന്ന പേരിലാണ് പ്രതിഷേധക്കാർ പരിപാടി സംഘടിപ്പിച്ചത്. കൊറോണ വ്യാപനം കുറഞ്ഞ യുപിയെ തന്നെ പരിപാടി സംഘടിപ്പിക്കാൻ തെരഞ്ഞെടുത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തൽ. പഞ്ചാബിൽ നിന്നും, ഡൽഹിയിൽ നിന്നുമുള്ള പ്രതിഷേധക്കാർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
സാമൂഹിക അകലം പാലിക്കാതെയാണ് പ്രതിഷേധക്കാർ പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയ്‌ക്ക് നേതൃത്വം നൽകിയ നേതാക്കൾ ഉൾപ്പെടെ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. പരിപാടിയിൽ പ്രദേശവാസികളെയും നിർബന്ധിപ്പിച്ച് പങ്കെടുപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ 20 ൽ താഴെ കൊറോണ കേസുകൾ മാത്രമാണ് യുപിയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ നടത്തിയ മഹാപഞ്ചായത്ത് ആരോഗ്യപ്രവർത്തകരിൽ ആശങ്കയുളവാക്കുന്നുണ്ട്. നേരത്തെ പ്രതിഷേധക്കാർക്ക് കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ചത് ഡൽഹിയുടെ പ്രതിരോധ പ്രവർത്തനങ്ങളെ താളം തെറ്റിച്ചിരുന്നു.
















Comments