ലക്‌നൗ : മഹാപഞ്ചായത്തിനിടെ മോദി വിരുദ്ധ മുദ്രാവാക്യം മുഴക്കി കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർ. പ്രധാനമന്ത്രിയുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളും ബാനറുകളും പ്രതിഷേധക്കാർ നശിപ്പിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ജിഐസി ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചാബ്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ പ്രതിഷേധക്കാരാണ് പങ്കെടുത്തത്. ട്രാക്ടർ റാലിയായി എത്തിവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവരാണ് നരേന്ദ്രമോദിയുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചത്. ഷാംലി റോഡിലേതാണ് നശിപ്പിച്ചത്. പ്രധാനമന്ത്രിയുടേതിന് പുറമേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രങ്ങൾ അടങ്ങിയ ബാനറുകളും നശിപ്പിച്ചു.
ശിവ് ചൗക്കിൽ പ്രതിഷേധക്കാർ നരേന്ദ്ര മോദിയ്‌ക്കെതിരെയും, യോഗിക്കെതിരെയും മുദ്രാവാക്യം മുഴക്കി. പോലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.
കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരിപാടിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന രാകേഷ് ടികായത്ത് ഉന്നയിച്ചത്. കേന്ദ്രസർക്കാർ രാജ്യത്തെ വിൽക്കാൻ ശ്രമിക്കുകയാണെന്ന് രാകേഷ് ടികായത്ത് ആരോപിച്ചു. കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയത്. പിന്നീട് ഇതുവരെ ചർച്ചകൾക്ക് തയ്യാറായിട്ടില്ലെന്നും ടികായത് പറഞ്ഞു.
















Comments