പനജി: നാവിക സേനയ്‌ക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം. ഗോവ ആസ്ഥാനമായ നാവിക സേനയുടെ വൈമാനിക വിഭാഗം ഐ.എൻ.എസ്.ഹൻസയ്‌ക്കാണ് രാഷ്‌ട്രപതി നിശാൻ എന്ന പരമോന്നത ബഹുമതി ലഭിച്ചത്. ഗോവയിൽ നേരിട്ടെത്തിയാണ് രാഷ്‌ട്രപതി ബഹുമതി നൽകിയത്.
പ്രസിഡന്റ്‌സ് കളർ എന്ന് ഇംഗ്ലീഷിലും രാഷ്‌ട്രപതി നിശാൻ എന്ന പേരിൽ ഹിന്ദിയിലും വിളിക്കുന്ന ബഹുമതി മൂന്ന് സേനാവിഭാഗങ്ങൾക്കും അവരവരുടെ സേവന മികവിന് നൽകുന്ന അംഗീകാരമാണ്. 68 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുള്ള ബഹുമതിയാണ് ഐ.എൻ.എസ്.ഹൻസയ്‌ക്ക്‌ലഭിച്ചത്.
രാവിലെ 11 മണിക്കാരംഭിച്ച ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗിന്റെ നേതൃത്വത്തിൽ നാവികസേനാ ഉദ്യോഗസ്ഥർ രാഷ്‌ട്രപതിയെ സ്വീകരിച്ചു. ലഫ്. ഇന്ദ്രേഷ് ചൗധരി ഗോവയിലെ ഐ.എൻ.എസ് ഹൻസയ്‌ക്കായി രാഷ്‌ട്രപതിയുടെ കയ്യിൽ നിന്നും നിശാൻ പതാക ഏറ്റുവാങ്ങി.
1953, മെയ് 27 നാണ് ഇന്ത്യൻ നാവിക സേനയ്‌ക്ക് ആദ്യ അംഗീകാരം ലഭിച്ചത്. അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ആദ്യമായി നാവികസേനയെ നിശാൻ ബഹുമതി നൽകി ആദരിച്ചത്. ഐ.എൻ.എസ് ഗരുഡയ്‌ക്കാണ് ആദ്യ അംഗീകാരം ലഭിച്ചത്. നാവിക സേന
വൈമാനിക വിഭാഗത്തിന് ബഹുമതി; രാഷ്ട്രപതി നിശാൻ സമ്മാനിച്ച് രാംനാഥ് കോവിന്ദ്
Comments