ഷിംല: ഷിംല ജില്ലയിലെ റാംപൂരിനടുത്ത് ജിയോറിയിൽ മണ്ണിടിച്ചിൽ. ഇതിനെ തുടർന്ന് ദേശീയപാത-5 ലെ ഗതാഗതം തടഞ്ഞതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു.
‘ഷിംലയിലെ ജിയോറി-സബ് ഡിവിഷൻ റാംപൂർ ജില്ലയ്‌ക്ക് സമീപം മണ്ണിടിച്ചിലുണ്ടായതായി ഡിപിസിആർ അറിയിച്ചു. ഇതിനെ തുടർന്ന് എൻഎച്ച് 5 ലെ ഗതാഗതം തടസ്സപ്പെട്ടു. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല’; സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ഭരണകൂടം റാംപൂരിലെ സബ്-ഡിവിഷണൽ മജിസ്ട്രേറ്റിനെയും (എസ്ഡിഎം) പോലീസ് സംഘത്തെയും നിയോഗിച്ചു.
ഇതിനു മുൻപ്, ഷിംലയിലെ വികാസ് നഗർ പ്രദേശത്ത് കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് വാഹനങ്ങൾ തകർന്നിരുന്നു. ലാഹൗളിലെയും സ്പിതി ജില്ലയിലെയും നാൽഡ ഗ്രാമത്തിന് സമീപം കഴിഞ്ഞ മാസം ചെനാബ് നദിയുടെ ഒഴുക്ക് തടഞ്ഞ് മണ്ണിടിച്ചിൽ ഉണ്ടായി.
ഓഗസ്റ്റ് 11 ന്, കിന്നൗർ ജില്ലയിലെ നിഗുൽസരിക്ക് സമീപം ഉണ്ടായ വൻ ഉരുൾപൊട്ടലിൽ ഇരുപത്തിയഞ്ചിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഒരു ട്രക്കും 42 സീറ്റുള്ള ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസും ഉൾപ്പെടെ നിരവധി വാഹനങ്ങൾ മണ്ണിടിച്ചിലിൽ തകർന്നു. കിന്നൗരിലെ റെകോംഗ് പിയോയിൽ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്നു ബസ്.
ഹിമാലയൻ സംസ്ഥാനങ്ങളിൽ ജൂൺ മാസം ആദ്യം മുതലേ കനത്ത മഴയാണ് പെയ്യുന്നത്. ഇതിനൊപ്പം ഉണ്ടായ മേഘവിസ്ഫോടനം ഉത്തരാഖണ്ഡിലും ദുരന്തമുണ്ടാക്കി. ഹിമാചലിൽ വിനോദസഞ്ചാരികൾ അടക്കം രണ്ടുമാസത്തിനിടെ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. കൊറോണ ലോക്ഡൗണുകളിൽ ഇളവു വന്നശേഷം സഞ്ചാരികൾ ഹിമാലയൻ സംസ്ഥാനങ്ങളിലേക്ക് ധാരാളമായി എത്തിതുടങ്ങുന്നതിനിടയിലാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത്.
#HimachalPradesh: Landslide at Jeori blocks Shimla-Kinnaur highway
READ MORE:https://t.co/GMsVRfVooC pic.twitter.com/M2M8Ila6HA
— TOIChandigarh (@TOIChandigarh) September 6, 2021
















Comments