ലക്‌നൗ : ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങൾക്കെതിരെയും, കുറ്റവാളികൾക്കെതിരെയും കർശന നടപടി തുടരുന്നു. കൊടും കുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളികൾക്ക് മേൽ രാജ്യദ്രോഹ കുറ്റം ചുമത്തി. രണ്ട് സഹായികൾക്കെതിരെയാണ് നടപടിയെടുത്തത്.
ജില്ലാ മജിസ്‌ട്രേറ്റാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. അടുത്ത സഹായികളായ ജയ് ബജ്പായി, പ്രശാന്ത് ശുക്ല എന്നിവർക്കെതിരെയാണ് നടപടി. ഇവരുൾപ്പെടെ വികാസ് ദുബെയുടെ ഏഴ് കൂട്ടാളികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.
നിലവിൽ കാൻപൂരിലെ ദെഹത് ജയിലിലാണ് ഇരുവരുമുള്ളത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ജൂലൈ 20 നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. വികാസ് ദുബെയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് ബജ്പായി ആണ്. ദുബെയ്‌ക്ക് ആയുധങ്ങളുൾപ്പെടെ എത്തിച്ച് നൽകിയിരുന്നത് ശുക്ലയാണെന്ന് പോലീസ് പറഞ്ഞു.
















Comments