ചെന്നൈ: കേരളത്തിൽ നിപ്പ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി വഴിയുള്ള യാത്രാ നിയന്ത്രണം കർശനമാക്കിയെന്ന് തമിഴ്നാട്. പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ തമിഴ്നാട്ടിലേക്ക് കടത്തി വിടില്ലെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ജി എസ് സമീരന്‍ അറിയിച്ചു. അതിര്‍ത്തിയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ പരിശോധനയ്‌ക്കായി നിയോഗിച്ചു.
അതിര്‍ത്തി കടക്കുന്ന വാഹനങ്ങളില്‍ നിന്നും അനാവശ്യമായി യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. രോഗം പടരാതിരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായും കളക്ടർ വ്യക്തമാക്കി.
ഇന്നലെ കേരളത്തിൽ 12 വയസ്സുകാരൻ നിപ്പയെ തുടർന്ന് മരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്. 12 വയസ്സുകാരനുമായി 251 പേരാണ് സമ്പർക്കത്തിൽ ഏർപ്പെട്ടത്. ഇതിൽ എട്ട് പേർ രോഗലക്ഷണങ്ങൾ കാണിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
















Comments