വൈകല്യങ്ങളോ അവശതയോ തളർത്തിയില്ല ; മെഡൽ നേടുകയെന്ന ലക്ഷ്യം മാത്രം മുൻനിർത്തിയ പോരാട്ടം; പരാലിമ്പിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ സംഘം...വീഡിയോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വൈകല്യങ്ങളോ അവശതയോ തളർത്തിയില്ല ; മെഡൽ നേടുകയെന്ന ലക്ഷ്യം മാത്രം മുൻനിർത്തിയ പോരാട്ടം; പരാലിമ്പിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ സംഘം…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 04:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശാരീരികമായ വൈകല്യങ്ങളോ അവശതയോ അവർക്കൊരു പ്രശ്നമേ ആയിരുന്നില്ല. രാജ്യത്തിനായി ഒരു മെഡൽ നേടണമെന്ന ഒറ്റലക്ഷ്യം മാത്രമാക്കി ട്രാക്കിലും ഫീൽഡിലും ഇൻഡോറിലും അവർ പൊരുതി. അവരുടെ നിശ്ചയ ദാർഢ്യത്തിനും മനക്കരുത്തിനും കീഴടക്കാൻ കഴിയാത്തതായി ഈ ലോകത്തിൽ ഒന്നുമില്ലെന്നവർ തെളിയിച്ചു. ടോക്കിയോയിൽ പരാലിമ്പിക്സിന് കൊടിയിറങ്ങിയപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ കൊയ്‌ത്ത് നടത്തിയിരിക്കുകയാണ് ഇന്ത്യൻ സംഘം.

19 മെഡലുകളാണ് ഇത്തവണത്തെ ഇന്ത്യ സ്വന്തമാക്കിയത്. അഞ്ച് സ്വർണ്ണവും എട്ട് വെള്ളിയും ആറ് വെങ്കലവും ആണ് രാജ്യത്തിന്റെ നേട്ടം. 54 അംഗങ്ങളുമായാണ് ഇന്ത്യയുടെ പരാലിമ്പിക്സ് സംഘം ജപ്പാനിലേക്ക് പറന്നത്. രാജ്യാന്തര കായിക മേളയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽവേട്ടക്കും ഇവിടം സാക്ഷിയായി.

ഇത്തവണ രണ്ട് താരങ്ങൾ ഇരട്ടമെഡൽ നേടി. ഷൂട്ടിംഗിൽ അവനി ലേഖറ സ്വർണവും വെങ്കലവും നേടിയപ്പോൾ സിങ് രാജ് അധാന വെള്ളിയും വെങ്കലവും സ്വന്തമാക്കി. 19 വയസ്സ് മാത്രം പ്രായമുള്ള ജയ്പൂരിന്റെ പുത്രിയായ അവനി തന്റെ ആദ്യ പരാലിമ്പിക്‌സിൽ തന്നെ സ്വർണവും വെങ്കലവും കഴുത്തിലണിഞ്ഞു. പരാലിമ്പിക്‌സിൽ രാജ്യത്തിനായി സ്വർണം നേടിയ ആദ്യ വനിതാ താരവുമാണ് അവനി.

പുരുഷൻമാരുടെ ബാഡ്മിന്റണിൽ പ്രമോദ് ഭഗത്ത്, കൃഷ്ണ നാഗർ, പുരുഷ ജാവലിൻ ത്രോയിൽ സുമിത് ആന്റിൽ, ഷൂട്ടിംഗ് 50 മീറ്റർ മിക്‌സഡിൽ മനീഷ് നർവാൾ എന്നിവർ സ്വർണ നേട്ടം കൊയ്തു. ഭാവനിബെൻ പട്ടേൽ, സിംഗ് രാജ് അധാന, യോഗേഷ് കതുനിയ, നിഷാദ് കുമാർ, മാരിയപ്പൻ തങ്കവേലു, പ്രവീൺ കുമാർ, സുഹാസ് യതിരാജ് എന്നിവർക്ക് വെള്ളിത്തിളക്കം. വെങ്കല മെഡൽ നേടിയവർ ഇവരാണ് അവനി ലേഖറ, ഹർവിന്ദർ സിങ്, ശരത്കുമാർ സുന്ദർ സിംഗ് ഗുർജാർ. 1968 – ലാണ് ഇന്ത്യ ആദ്യമായി പരാലിമ്പിക്സിൽ മത്സരിക്കുന്നത്.

2016 ലെ ബ്രസീൽ പരാലിമ്പിക്‌സിൽ മെഡൽ നേട്ടം 12 ൽ ഒതുങ്ങിയിരുന്നു. മാതൃരാജ്യത്തിന്റെ അഭിമാനമുയർത്തിയാണ് പാരാലിമ്പിക്‌സ് സംഘം ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്. മെഡൽ പട്ടികയിൽ 24-ാം സ്ഥാനമെന്ന നേട്ടവും രാജ്യത്തിനവർ സമ്മാനിച്ചു.

Tags: Indian SportsPARALIMPICSSAIANURAG TAHKURtokyo paralympics
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies