ഓവൽ: അരനൂറ്റാണ്ടിനിടെ ഒരിക്കലും ഓവലിൽ തോൽവി അറിയാത്ത ഇംഗ്ലീഷ് നിര ഭയപ്പെട്ടത് സംഭവിച്ചു. ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമാകുമെന്ന് മൊയീൻ അലി പ്രവചിച്ച രണ്ടു താരങ്ങളുടെ പ്രകടനം നിർണ്ണായകമായി. ഇന്ത്യൻ ബൗളർമാരായ ബുമ്രയും ജഡേജയും അപകടകാരികളാണെന്ന മുന്നറിയിപ്പാണ് മൊയീൻ അലി നാലാം ദിനം നൽകിയത്.
അഞ്ചാം ദിനം പാഡ് കെട്ടുംമുമ്പാണ് ഇംഗ്ലീഷ് താരം മൊയീൻ അലി രണ്ടു താരങ്ങളെ പേരെടുത്ത് പറഞ്ഞത. ഇംഗ്ലണ്ടിന് മുന്നറിയിപ്പായിട്ടാണ് ഓൾറൗണ്ടറായ ബുമ്രയേയും ജഡേജയേയും മൊയീൻ അലി പരാമർശിച്ചത്. ജസ്പ്രീത് ബുമ്ര ഏതു സമയത്തും കളി തിരികെ പിടിക്കാൻ ശേഷിയുള്ള ബൗളറാണ്. എന്നാൽ അതിനേക്കാൾ അപകടകാരിയാണ് നിർണ്ണായ വിക്കറ്റുകൾ വീഴ്‌ത്തുന്ന ജഡേജയെന്നും മൊയീൻ അലി പറഞ്ഞിരുന്നു.
100 റൺസിന്റെ കൂട്ടുകെട്ടുമായി വിക്കറ്റ് നഷ്ടപ്പെടാകെ നിന്ന ഇംഗ്ലീഷ് നിരയാണ് അഞ്ചാം ദിനത്തിൽ പത്തുവിക്കറ്റുകളും അടുത്ത നൂറ് റൺസിനുള്ളിൽ കളഞ്ഞ് ഓവലിൽ വീണത്. അഞ്ചാം ടെസ്റ്റിൽ മികച്ച ഓൾറൗണ്ടർ പ്രകടനം പുറത്തെടുത്ത ഷാർദ്ദൂൽ ഠാക്കൂർ വീഴ്‌ത്തിയ ആദ്യവിക്കറ്റോടെതന്നെ ഇന്ത്യ മത്സരം കയ്യിലാക്കി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർക്ക് അടിതെറ്റി.
മദ്ധ്യനിരയിൽ കരുത്തോടെ നിൽക്കാറുള്ള രണ്ടു ബാറ്റ്‌സ്മാന്മാരെയാണ് അടുത്തടുത്ത പന്തുകളിൽ ബുമ്രയുടെ മാരകമായ യോർക്കറുകൾ വീഴ്‌ത്തിയത്. ഒല്ലി പോപിപ്പിനേയും ജോണി ബെയർസ്‌റ്റോവിനേയുമാണ് ബുമ്ര മടക്കിയത്. ഇന്ത്യക്കെതിരെ ആഞ്ഞടിക്കുന്ന മൊയീൻ അലിയേയും ഓപ്പണർ ഹസീബ് ഹമീദിനേയും വീഴ്‌ത്തി ജഡേജയും ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കരുത്ത് തകർത്തെറിഞ്ഞു. ഇവർക്കൊപ്പം ഇംഗ്ലീഷ് ബാറ്റിംഗിന്റെ നെടും തൂണായ ജോ റൂട്ടിനെ ക്ലീൻ ബൗൾഡാക്കിയും ഓപ്പണർ റോറി ബേൺസിനെ പുറത്താക്കി കളിയിലെ ആദ്യവിക്കറ്റ് വീഴ്‌ത്തിയും ഷാർദ്ദൂൽ നൽകിയത് നിർണ്ണായ വഴിത്തിരിവായിരുന്നു.
















Comments