ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു; മൊയീൻ അലിയുടെ മുന്നറിയിപ്പ് സത്യമായി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു; മൊയീൻ അലിയുടെ മുന്നറിയിപ്പ് സത്യമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2021, 08:15 am IST
Facebook
Twitter
WhatsAppTelegram

ഓവൽ: അരനൂറ്റാണ്ടിനിടെ ഒരിക്കലും ഓവലിൽ തോൽവി അറിയാത്ത ഇംഗ്ലീഷ് നിര ഭയപ്പെട്ടത് സംഭവിച്ചു. ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമാകുമെന്ന് മൊയീൻ അലി പ്രവചിച്ച രണ്ടു താരങ്ങളുടെ പ്രകടനം നിർണ്ണായകമായി. ഇന്ത്യൻ ബൗളർമാരായ ബുമ്രയും ജഡേജയും അപകടകാരികളാണെന്ന മുന്നറിയിപ്പാണ് മൊയീൻ അലി നാലാം ദിനം നൽകിയത്.

അഞ്ചാം ദിനം പാഡ് കെട്ടുംമുമ്പാണ് ഇംഗ്ലീഷ് താരം മൊയീൻ അലി രണ്ടു താരങ്ങളെ പേരെടുത്ത് പറഞ്ഞത. ഇംഗ്ലണ്ടിന് മുന്നറിയിപ്പായിട്ടാണ് ഓൾറൗണ്ടറായ ബുമ്രയേയും ജഡേജയേയും മൊയീൻ അലി പരാമർശിച്ചത്. ജസ്പ്രീത് ബുമ്ര ഏതു സമയത്തും കളി തിരികെ പിടിക്കാൻ ശേഷിയുള്ള ബൗളറാണ്. എന്നാൽ അതിനേക്കാൾ അപകടകാരിയാണ് നിർണ്ണായ വിക്കറ്റുകൾ വീഴ്‌ത്തുന്ന ജഡേജയെന്നും മൊയീൻ അലി പറഞ്ഞിരുന്നു.

100 റൺസിന്റെ കൂട്ടുകെട്ടുമായി വിക്കറ്റ് നഷ്ടപ്പെടാകെ നിന്ന ഇംഗ്ലീഷ് നിരയാണ് അഞ്ചാം ദിനത്തിൽ പത്തുവിക്കറ്റുകളും അടുത്ത നൂറ് റൺസിനുള്ളിൽ കളഞ്ഞ് ഓവലിൽ വീണത്. അഞ്ചാം ടെസ്റ്റിൽ മികച്ച ഓൾറൗണ്ടർ പ്രകടനം പുറത്തെടുത്ത ഷാർദ്ദൂൽ ഠാക്കൂർ വീഴ്‌ത്തിയ ആദ്യവിക്കറ്റോടെതന്നെ ഇന്ത്യ മത്സരം കയ്യിലാക്കി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർക്ക് അടിതെറ്റി.

മദ്ധ്യനിരയിൽ കരുത്തോടെ നിൽക്കാറുള്ള രണ്ടു ബാറ്റ്‌സ്മാന്മാരെയാണ് അടുത്തടുത്ത പന്തുകളിൽ ബുമ്രയുടെ മാരകമായ യോർക്കറുകൾ വീഴ്‌ത്തിയത്. ഒല്ലി പോപിപ്പിനേയും ജോണി ബെയർസ്‌റ്റോവിനേയുമാണ് ബുമ്ര മടക്കിയത്. ഇന്ത്യക്കെതിരെ ആഞ്ഞടിക്കുന്ന മൊയീൻ അലിയേയും ഓപ്പണർ ഹസീബ് ഹമീദിനേയും വീഴ്‌ത്തി ജഡേജയും ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കരുത്ത് തകർത്തെറിഞ്ഞു. ഇവർക്കൊപ്പം ഇംഗ്ലീഷ് ബാറ്റിംഗിന്റെ നെടും തൂണായ ജോ റൂട്ടിനെ ക്ലീൻ ബൗൾഡാക്കിയും ഓപ്പണർ റോറി ബേൺസിനെ പുറത്താക്കി കളിയിലെ ആദ്യവിക്കറ്റ് വീഴ്‌ത്തിയും ഷാർദ്ദൂൽ നൽകിയത് നിർണ്ണായ വഴിത്തിരിവായിരുന്നു.

Tags: ind-eng
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies