തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ 3 കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് ഇന്നലെ പത്ത ലക്ഷം ഡോസ് വാക്‌സിൻ അധികം ലഭിച്ചിരുന്നു.
ഒന്നും രണ്ടും ഡോസ് ഉൾപ്പെടെയാണ് മൂന്ന് കോടി കടന്നത്.ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 2,18,54,153 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 82,46,563 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്.18 വയസിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.
വാക്‌സിൻ ക്ഷാമം കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായിസംസ്ഥാനത്ത് വാക്‌സിനേഷനിൽ തടസ്സം നേരിട്ടിരുന്നു. ഇതേ തുടർന്ന് കേന്ദ്രം 10 ലക്ഷം ഡോസ് സംസ്ഥാനത്ത് എത്തിച്ചിരുന്നു.തുടർന്നാണ് പ്രതിരോധകുത്തിവെയ്പ്പ് നടപടികൾ പുനരാരംഭിച്ചത്.
കോവിഷീൽഡ്,കോവാക്‌സിൻ തുടങ്ങി രണ്ട് വാക്‌സിനുകളും മികച്ച ഫലം തരുന്നവയാണ്. അതിനാൽ വാക്‌സിനുകളുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ ജനങ്ങൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
അതേസമയം ഇന്ത്യയിലെ വാക്‌സിനേഷൻ നിരക്ക് ഒന്നാം ഡോസ് 41.45 ശതമാനവും (53,87,91,061) രണ്ടാം ഡോസ് 12.70 ശതമാനവുമായി(16,50,40,591)വർദ്ധിച്ചു.
Comments