തിരുവവന്തപുരം: കെ.ടി ജലീലിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകാനിരിക്കെയാണ് മുഖ്യമന്ത്രി ജലീലിനെ വിളിച്ചു വരുത്തിയത്. മുഖ്യമന്ത്രിയെ കണ്ട ശേഷം ജലീൽ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് തിരിച്ചു. പ്രസ്താവനകളിൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിന് നിർദ്ദേശം നൽകി.
മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദമായി സംസാരിച്ചുവെന്നും കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ-ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്നും കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം ജലീൽ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ പ്രതികരണം.
കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ തെളിവ് ഇഡിയ്‌ക്ക് മുന്നിൽ ഹാജരാക്കുമെന്നാണ് ജലീൽ കുറിപ്പിലൂടെ നൽകുന്ന വിവരം. എആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ ‘ഫയർ എൻജിൻ’ മതിയാകാതെ വരും എന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാരുന്നു ജലീലിന്റെ കുറിപ്പ്.
കുഞ്ഞാലിക്കുട്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ശൈലി ശരിയല്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞത്. ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കൂടുതൽ തെളിവുകൾ നൽകാനാണ് ജലീൽ ഇന്ന് ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകുന്നത്.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. “ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ” എന്ന വരികൾ എത്ര പ്രസക്തം!
ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.
AR നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ ‘ഫയർ എൻജിൻ’ മതിയാകാതെ വരും!!!
ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ…
Posted by Dr KT Jaleel on Wednesday, September 8, 2021
Comments