തിരുവനന്തപുരം : വില്ലേജ് ഓഫീസർക്കെതിരെ പ്രതികാര നടപടിയുമായി സിപിഐ. പ്രാദേശിക നേതാക്കളുമായുള്ള തർക്കത്തെ തുടർന്ന് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. മണക്കാട് വില്ലേജ് ഓഫീസറാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പ്രതികാര നടപടിയ്‌ക്ക് ഇരയായത്.
വിദ്യാർത്ഥിയുടെ ക്രിമിലെയർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടാണ് വില്ലേജ് ഓഫീസറും പ്രാദേശിക നേതൃത്വവും തമ്മിൽ തർക്കത്തിലേർപ്പെട്ടത്. സർട്ടിഫിക്കേറ്റ് ആവശ്യത്തിനായി വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ ഓഫീസർ മോശമായി പെരുമാറിയെന്നാണ് സിപിഐയുടെ ആരോപണം.
ഇക്കാര്യം പ്രാദേശിക നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചു. എന്നാൽ ജില്ലാ നേതൃത്വം ഇടപെട്ട് സംഭവം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഓഫീസർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ പ്രാദേശിക നേതൃത്വം ഉറച്ചു നിൽക്കുകയായിരുന്നു. ഇതോടെയാണ് പാർട്ടി നിർദ്ദേശ പ്രകാരം വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയത്.
Comments