വളളിക്കുന്നം: യുവാവുമായി സംസാരിച്ചതിന് പിന്നാലെ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു.യുവതിയെ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്റെ ഭാര്യ സവിതയാണ് മരിച്ചത്. വിദേശത്തു ജോലി ചെയ്യുന്ന സതീഷുമായി രണ്ടര വർഷം മുമ്പായിരുന്നു സവിതയുടെ വിവാഹം നടന്നത്.
സുഹൃത്തുമായി സംസാരിച്ച ശേഷമാണ് സവിത ആത്മഹത്യ ഭീഷണി മുഴക്കി മുറിയിൽ കയറി കതകടച്ചത്. സംഭവം നടക്കുമ്പോൾ സതീഷിന്റെ അമ്മയും സഹോദരീ പുത്രിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
കയ്യിലെ ഞരമ്പു മുറിച്ച ശേഷം ഫോണിൽ കൂടി യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയെന്നാണ് യുവാവ് പറഞ്ഞത്. തുടർന്നാണ് യുവാവ് സവിതയുടെ വീട്ടിലെത്തിയത്. ഇരുവരും സംസാരിക്കുന്നതിനിടെ മരിക്കാൻ പോകുകയാണെന്നു പറഞ്ഞ് യുവതി മുറിയിൽ കയറി കതകടച്ചു. പരിഭ്രാന്തനായ യുവാവ് വീടിനു പുറത്തിറങ്ങി ബഹളം കൂട്ടി വീട്ടുകാരെയും അയൽവാസികളെയും അറിയിച്ചുവെന്നാണ് പോലീസ് പറഞ്ഞത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു പോലീസിനു മൊഴി നൽകി. അന്വേഷണത്തിനായി സിഐ എം.എം.ഇഗ്‌നേഷ്യസും എസ്‌ഐ ജി.ഗോപകുമാറും ഉൾപ്പെടുന്ന സംഘത്തെ നിയോഗിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തു.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments