മുംബൈ: മെബൈലിലെ ഗെയിമിനെ കുറിച്ച് സഹോദരനുമായി തർക്കിച്ച പതിനാറുകാരി ആത്മഹത്യ ചെയ്തു. എലിവിഷയം കഴിച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. മുംബൈലെ ജനുപാദ പ്രദേശത്താണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പെൺകുട്ടി സഹോദരനുമായി കലഹിച്ചത്. മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന സഹോദരനെ ശാസിച്ചു. എന്നാൽ പെൺകുട്ടിയുടെ വാക്കുകൾ അവൻ ചെവിക്കൊണ്ടില്ല. തുടർന്ന് അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും എലിവിഷം വാങ്ങിയ പെൺകുട്ടി സഹോദരനു മുന്നിൽ വെച്ച് തന്നെ ഇതു കഴിച്ചു.
പെൺകുട്ടി എലിവിഷം കഴിച്ച വിവരം സഹോദരൻ വീട്ടുകാരെ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. പോലീസ് സംഭവസ്ഥലത്തെത്തി കേസ് എടുത്തു.
Comments