തിരുവന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയത്തിന് പരിഗണിക്കുന്ന യോഗ്യത മാർക്ക് അപ്‌ലോഡ് ചെയ്യേണ്ട തീയതി പുറത്ത് വിട്ടു. വിദ്യാർത്ഥികൾക്ക് മാർക്കുകൾ സെപ്തംബർ 17 ന് വൈകീട്ട് 5 വരെ അപ്‌ലോഡ് ചെയ്യാം.
പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ ഹയർസെക്കൻഡറിക്കോ അല്ലെങ്കിൽ തത്തുല്യ പരീക്ഷയ്‌ക്കോ ലഭിച്ച മാർക്കാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഈ മാർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിനൊപ്പം പരിഗണിച്ചാണ് എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് തയ്യാറാക്കുക.
പ്ലസ് ടു പരീക്ഷയിലെ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്കാണ് നൽകേണ്ടത്. http://cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപ്‌ലോഡ് ചെയ്യാം. നിർദേശം അനുസരിച്ചു മാർക്ക് സമർപ്പിച്ചു കഴിഞ്ഞാൽ കൺഫർമേഷൻ റിപ്പോർട്ട് പ്രിന്റ് എടുത്ത് സൂക്ഷിക്കണം.
കഴിഞ്ഞ മാസം 5നാണ് കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ (കീം) നടന്നത്. അതേസമയം പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഹൈക്കോടതിയുടെ അനുവാദത്തോടുകൂടി മാത്രമേ പ്രസിദ്ധീകരിക്കാൻ പാടൂ എന്നും നിർദേശമുണ്ട്.
Comments