ന്യൂയോർക്ക്: അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനത്തിന്റെ പൂർണ്ണ വിവരങ്ങൾ ഇന്ന് ഐക്യരാഷ്‌ട്രസഭ ചർച്ച ചെയ്യും. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് നേതൃത്വം കൊടുക്കുന്ന ചർച്ചയിൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ആഗോളതലത്തിൽ ഏറ്റെടുക്കു മെന്നാണ് സൂചന. സഭയിലെ മനുഷ്യാവകാശ വിഭാഗം കൈകാര്യം ചെയ്യുന്ന ഉന്നത തല ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കിടുക.
താലിബാൻ ഭരണംപിടിച്ചെടുക്കുന്നതിനായി നടത്തിയ പോരാട്ടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമാണ് കനത്ത ആഘാതം ഏറ്റതെന്ന് സഭ ചൂണ്ടിക്കാട്ടിയിരുന്നു. 34ൽ 27 പ്രവിശ്യകളിലും കടുത്ത മനുഷ്യാവകാശ ലംഘന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കുട്ടികളിൽ അഞ്ചു വയസ്സിൽ താഴെയുള്ളവരിൽ രണ്ടിലൊന്നും ഗർഭണികളിൽ നാലിലൊന്ന് പേരും കടുത്ത പോഷാകാഹാര പ്രശ്‌നങ്ങളാൽ വലയുകയാണ്. വരുന്ന ഒരു വർഷം അവരുടെ അവസ്ഥ ഏറെ സങ്കീർണ്ണമാകുമെന്ന മുന്നറിയിപ്പും വിവിധ മനുഷ്യാവകാശ സംഘടനകൾ നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.
ഏറെ പരിതാപകരമാണ് അഫ്ഗാനിലെ സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥ. അത് മാറാൻ അന്താരാഷ്‌ട്രസമൂഹം ഒന്നടങ്കം പരിശ്രമിക്കേണ്ടിയിരിക്കുന്നു. അഫ്ഗാനിലെ ദരിദ്രജനങ്ങളെ സഹായിക്കാൻ ധനസമാഹരണവും ഭക്ഷ്യവസ്തുക്കളുടെ വിതരണവും അത്യന്താപേക്ഷിതമാണെന്നും ഐക്യരാഷ്‌ട്രസഭ യോഗത്തിന് മുന്നോടിയായി യുഎൻ മനുഷ്യാവകാശ വിഭാഗം ചൂണ്ടിക്കാട്ടി.
















Comments