കൊച്ചി : അന്തരിച്ച സിനിമാ സീരിയൽ താരം റിസബാവയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതേ തുടർന്ന് പൊതുദർശനം ഒഴിവാക്കി.
വൈകീട്ടോടെയാണ് പരിശോധനാ ഫലം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ മൃതദേഹം സംസ്‌കരിക്കും. മൃതദേഹം ആശുപത്രിയിൽ നിന്നും നേരിട്ട് ഖബ്ർസ്ഥാനിലേക്ക് എടുക്കും. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും സംസ്‌കാരം.
വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.
















Comments