ലക്‌നൗ : കൊറോണ പ്രതിരോധ വാക്‌സിൻ കുത്തിവെയ്പ്പ് 75 കോടി പിന്നിട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ നേതൃത്തിൽ ഇന്ത്യ കൊറോണ പ്രതിരോധത്തിൽ് മറ്റ് രാജ്യങ്ങൾക്ക് മാതൃകയായെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനിൽ നിർണായ നേട്ടം കൈവരിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിരോധ പ്രവർത്തനത്തിൽ മാതൃക കാണിച്ച രാജ്യത്ത് വാക്‌സിൻ കുത്തിവയ്പ്പ് 75 കോടി പിന്നിട്ടിരിക്കുന്നു. നരേന്ദ്ര മോദിയുടെ പ്രോത്സാഹനത്തെ തുടർന്ന് ഇതുവരെ യുപിയിലെ ഒൻപത് കോടി പേർക്ക് വാക്‌സിൻ നൽകി. വാക്‌സിൻ എടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും യോഗി പറഞ്ഞു.
കൊറോണ പ്രതിരോധ കുത്തിവയ്പ്പ് 75 കോടി പിന്നിട്ട വിവരം ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ പ്രക്രിയയ്‌ക്ക് പുതിയ മാനങ്ങൾ ഉണ്ടാകുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം കൊണ്ടാടുന്ന ഈ 75ാം വാർഷികത്തിൽ രാജ്യത്തെ വാക്‌സിൻ കുത്തിവെയ്പ്പ് 75 കോടി പിന്നിട്ടുവെന്നും മാണ്ഡവ്യ വ്യക്തമാക്കി.
Comments