ന്യൂഡൽഹി: കശ്മീർ പണ്ഡിറ്റുകളെക്കുറിച്ചോർത്ത് ദു:ഖിക്കുന്ന കോൺഗ്രസ്സ് നേതാവ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം. വൈഷ്‌ണോദവി ക്ഷേത്രദർശനത്തിന് പോകുംമുമ്പ് സ്ഥിരമായി പറയുന്ന വാചകങ്ങളെന്നാണ് പലരും പരിഹസിക്കുന്നത്.
‘കശ്മീരി പണ്ഡിറ്റുകളായ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും നന്മകൾ നേരുന്നു. നിങ്ങളുടെ ഒരോരുത്തരുടേയും പൂർവ്വിക കുടുംബങ്ങൾ കശ്മീരിൽ അനുഭവിച്ച യാതനകളെ ഈ രാജ്യം ഒരിക്കലും മറക്കില്ല. അവർക്കുമുന്നിൽ എന്റെ വിനീത പ്രണാമം.’ രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് രാവിലെ രാഹുലിട്ട എഫ്.ബി. പോസ്റ്റിന് അടിയിൽ അസഭ്യവർഷം നിറയുകയാണ്.
‘ആ സമൂഹത്തിന് മുഴുവൻ തീരാദു:ഖമുണ്ടാക്കിയത് നിങ്ങളും നിങ്ങളും നെഹ്‌റുകുടുംബവുമാണെന്ന് മറക്കരുത്. രാജ്യത്തെ ധീരന്മാരായ രാജപരമ്പരയുടെ ചരിത്രത്തേയും സൈനികരുടെ ചരിത്രത്തേയും മൂടിവെച്ചതും നിങ്ങളാണ്. നിങ്ങൾക്കൊരിക്കലും കശ്മീരി പണ്ഡിറ്റുകളുടെ ദു:ഖം മാറ്റാനാകില്ല… ഈ കളളക്കണ്ണീരൊഴുക്കാതെ രാഷ്‌ട്രീയം വിട്ട്, പോയി വല്ല കൂലിപ്പണിയും ചെയ്ത് ജീവിച്ചുകൂടേ..’ തുടങ്ങിയ പരിഹാസങ്ങളാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്.
मेरे कश्मीरी पंडित भाई-बहनों को सद्भावना।आपके परिवारों के कष्टों का दर्द देश कभी भुला नहीं सकता।विनम्र श्रद्धांजलि! 🙏
Posted by Rahul Gandhi on Monday, September 13, 2021
ഈ മാസം ആദ്യം വൈഷ്‌ണോ ദേവി ക്ഷേത്രദർശനത്തിനായി രാഹുൽ പോയിരുന്നു. ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയശേഷം ആഗസ്റ്റ് 9നും രാഹുൽ കശ്മീർ സന്ദർശിച്ചിരുന്നു. ശ്രീനഗറിലെ കോൺഗ്രസ്സ് പാർട്ടി കാര്യാലയം ഉദ്ഘാടനം ചെയ്യാനായിരുന്നു യാത്ര. യാത്രയിൽ ഖേർ ഭവാനി ക്ഷേത്രവും ഹസറത് ദർഗാ ഷെരീഫും സന്ദർശിച്ചാണ് മടങ്ങിയത്.
















Comments