ബെംഗളൂരു: മാരകമായ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ ബെംഗളൂരുവിൽ പിടിയിൽ. സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി-നാർകോട്ടിക്‌സ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നൈജീരിയൻ പൗരൻമാരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ.
ഇവരുടെ പക്കൽ നിന്നും 210 ഗ്രാം തൂക്കം വരുന്ന 500 എക്സ്റ്റസി (എംഡിഎംഎ) മരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 30 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതുകൂടാതെ ആറ് മൊബൈലുകളും ഒരു കാറും അന്വേഷണ സംഘം കണ്ടെടുത്തതായി പോലീസ് കമ്മിഷണർ സന്ദീപ് പട്ടീൽ പറഞ്ഞു.
എൻ.ഡി.പി.എസ് ആക്ടിന്റെ വിവിധ വകുപ്പുകൾ പ്രകാരം ബെംഗളൂരുവിലെ കൊഡിഗേഹള്ളി പോലീസ് സ്‌റ്റേഷനിൽ ഇവർക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്.
















Comments