തൃശൂർ: കേരള വർമ്മ കോളേജിലെ ചൈനീസ് അനുകൂല പ്രഭാഷണത്തിൽ കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. സംഭവം ഗുരുതരമാണെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ചൈനീസ് ഗവർമെന്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് കോളേജിൽ പരിപാടി നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം.
കോളേജിൽ നടക്കുന്നത് ചൈനീസ് പി ആർ വർക്കാണെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ചൈനയുടെ ചാരപ്പണി ആണ് കോളേജിൽ നടക്കുന്നത്. ചാരനായി പൊളിറ്റിക്കൽ സയൻസ് വിഭാഗം ഹെഡ് പ്രമോദ് പ്രവർത്തിക്കുന്നു. ഇദ്ദേഹം നിരവധി തവണ ചൈന സന്ദർശിച്ചിട്ടുണ്ട്. സിപിഎം ആണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.
പാർട്ടിയുടെ ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ ചൈനയുടെ പിആർ ഏജന്റ് ആണ്. ചൈനയെ പഠിക്കുന്നതിൽ തെറ്റില്ല. എന്നാൽ വാഴ്‌ത്തൽ രാജ്യവിരുദ്ധമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ചൈനയും ഇന്ത്യയും നേർക്കു നേർനിൽക്കുകയും ഇന്ത്യൻ സൈനികർ ചൈനയ്‌ക്കെതിരെ പോരാടുകയും ചെയ്യുമ്പോൾ കേരളത്തിലെ കോളേജിൽ നടക്കുന്ന ഇത്തരത്തിലുള്ള പരിപാടികൾ പ്രതിഷേധാർഹമെന്നാണ് ബിജെപിയുടെ നിലപാട്.
Comments